കേന്ദ്രമന്ത്രി സുരേഷ് ഗോപി 26ന് തൃത്താല മണ്ഡലത്തിൽഎൻ ഡി എ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.


 കേന്ദ്രമന്ത്രി സുരേഷ് ഗോപി 26ന് തൃത്താല മണ്ഡലത്തിൽഎൻ ഡി എ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

കൂറ്റനാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ഡലത്തിലെത്തുന്നു. മാർച്ച് 26-ന് വൈകിട്ട് അഞ്ച് മണിക്ക് കൂറ്റനാട് നടക്കുന്ന എൻ ഡി എ തെരഞ്ഞെടുപ്പ് കൺവെൻഷൻ കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യും. 

സ്ഥാനാർത്ഥിയുടെ വിജയത്തിനായി മണ്ഡലത്തിലെ പ്രവർത്തകരെയും വോട്ടർമാരെയും നേരിൽ കാണാനും കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനുമാണ് കേന്ദ്രമന്ത്രി എത്തുന്നത്. പരിപാടിയുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് എൻ.ഡി.എ മണ്ഡലം കമ്മിറ്റി കൂറ്റനാട് ഒരുക്കുക്കുന്നത്. പ്രമുഖ ബി.ജെ.പി നേതാക്കളും എൻ.ഡി.എ ഘടകകക്ഷി പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

Post a Comment

Previous Post Next Post