ഹൃദയം തൊട്ട സ്നേഹ സൗഹൃദങ്ങളുമായി എ.സി മൊയ്തീൻ കല്ലുപുറത്ത് പര്യടനം നടത്തി.


 ഹൃദയം തൊട്ട സ്നേഹ സൗഹൃദങ്ങളുമായി എ.സി മൊയ്തീൻ കല്ലുപുറത്ത് പര്യടനം നടത്തി.

സ്നേഹ സൗഹൃദങ്ങൾ പുതുക്കി കടവല്ലൂർ പഞ്ചായത്തുകളിൽ കുന്നംകുളം മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എ.സി മൊയ്തീൻ്റെ പര്യടനം. ഓരോരുത്തരേയും പേരെടുത്ത് വിളിച്ചും കുശലാന്വേഷണം നടത്തിയും നാടിന്റെ വികസനത്തെ കുറിച്ചു സംസാരിച്ചും സ്ഥാനാർഥി അവരിലൊരാളായി മാറുന്നതാണ് ഓരോ കേന്ദ്രത്തിലേയും കാഴ്ച്ച. കല്ലുപുറത്ത് എത്തിയ സ്ഥാനാർത്ഥിയെ നാട്ടുകാർ ഹൃദ്യമായി സ്വീകരിച്ചു. കല്ലുപുറം സെൻ്ററിൽ എത്തിയ ശേഷം ഓട്ടോറിക്ഷ തൊഴിലാളികളോടും വ്യാപാരികളോടും സൗഹൃദം പങ്കിട്ടു. കുന്നംകുളം ഏരിയാ സെക്രട്ടറി കൊച്ചനിയൻ , അബ്ബാസ് , സുരേഷ് തുടങ്ങിയ നേതാക്കൾ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Post a Comment

Previous Post Next Post