കുന്നംകുളം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി കുന്നംകുളം നിയോജകമണ്ഡലം എൻ.ഡി.എ (NDA) തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മാർച്ച് 27 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ബി.ഡി.ജെ.എസ് (BDJS) സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും.
കർണാടക എം.എൽ.സി എൻ. രവികുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. എൻ.ഡി.എയുടെ പ്രമുഖ പ്രാദേശിക നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും



