ജനശ്രദ്ധ പിടിച്ചു പറ്റി വാക്ക് വിത്ത് ജോയ്

 

തവനൂർ മണ്ഡലത്തിൽ യുഡി എഫ് ആരംഭിച്ച പ്രഭാത നടത്തത്തിന് ജനശ്രദ്ധ ഏറി. ഇന്ന് അയങ്കലത്ത് നിന്ന് ആരംഭിച്ച നടത്തം തവനൂരിൽ അവസാനിച്ചു. നിരവധി പേരാണ് സ്ഥാനാർത്ഥി വി എസ് ജോയിക്കൊപ്പം നടക്കാനിറങ്ങിയത്. റോഡരികിൽ നിരവധി പേർ പരിപാടി അറിഞ്ഞ് സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്യാനെത്തി.


ശേഷം രാവിലെ 9 മണിമുതൽ തവനൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. സ്ഥാനാർത്ഥി ഐഡിയൽ കോളേജിൽ വോട്ട് ചോദിച്ച് എത്തിയതോടെ കുട്ടികളിൽ വലിയ ആവേശം ഉണർത്തി. സ്ഥാനാർത്ഥിയ്ക്കെപ്പം സെൽഫി എടുക്കാൻ കുട്ടികൾ കൂട്ടം കൂടുന്ന കാഴ്ചയായിരുന്നു. തുടർന്ന് കടകശ്ശേരി അതളൂർ മേഖലയിലായി അഞ്ചോളം കുടുംബ സംഗമത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post