വിശ്വാസത്തിന്റെ വിളക്കായി മോർ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ 96-ാമത് ഓർമ്മപ്പെരുന്നാൾ ഭക്തിനിറവിൽ ആചരിച്ചു.


 വിശ്വാസത്തിന്റെ വിളക്കായി മോർ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ 96-ാമത് ഓർമ്മപ്പെരുന്നാൾ ഭക്തിനിറവിൽ ആചരിച്ചു.

എറണാകുളം സെന്റ്റ് ഒസ്താത്തിയോസ് സ്ലീബാ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പളളിയിൽ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ 96-ാമത് ഓർമ്മപ്പെരുന്നാളും വചന പ്രഘോഷണവും സമാപിച്ചു

 ഞായറാഴ്ച രാവിലെ മൈലപ്പൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തായെ പള്ളിയിലേക്ക് സ്വീകരിച്ചു തുടർന്ന് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു മധ്യസ്ഥത പ്രാർത്ഥനയും നടത്തി.

തുടർന്ന് പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ളീബാ ബാവ അനുസ്മരണ പ്രഭാഷണവും ആശീർവാദവും നടത്തി നേർച്ച വിതരണവും ഉണ്ടായി.

തുടർന്ന് ഇടവകയുടെ സ്നേഹ സ്പർശമായി 70 വയസ്സ് പൂർത്തിയായ അംഗങ്ങളെ മെത്രാപ്പോലീത്ത ആദരിച്ചു.

 വീടുകളിൽ നിന്ന് ഇടവകാംഗങ്ങൾ എത്തിച്ച പഴം , പച്ചക്കറി , പ്ലാസ്റ്റിക് സാധനങ്ങൾ, ഫേൻസി തുടങ്ങിയവയുടെ ആദ്യ ഫല ശേഖരലേലം ആവേശമായി 

ആദ്യ ലേലം 75000 രൂപക്ക് കട്ടിളപൂവ്വം സ്വദേശിയും എറണാകുളം ബോംബെ വെറെറ്റി സ്ഥാപന ഉടമയുമായ എം.യു ഷാജി ലേലം ചെയ്തു മെത്രാപ്പോലീത്തായിൽ നിന്ന് ഷാജിയും ഭാര്യയും ആദ്യ ലേലം ഏറ്റുവാങ്ങി

 മൂന്ന് മണിക്കൂറോളം ലേലം വിളി തുടർന്നു. 

വൈകീട്ട് ആറിന് കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റി ഹാളിൽ സന്ധ്യാപ്രർത്ഥനക്ക് ശേഷം   ഗാനശുശ്രുഷയും , തുടർന്ന് നടന്ന സുവിശേഷയോഗത്തിൽ ഫാ. റെജി പോൾ വചനപ്രഘോഷണം നടത്തി. 

സമാപന പ്രാർത്ഥനക്ക് ഫാ വർഗ്ഗീസ് മുണ്ടക്കൽ, ഫാ. ബേസിൽ എന്നിവർ നേതൃത്വം നൽകി



യോഗത്തിന് പള്ളി ട്രസ്റ്റി പി.കെ. ജിജു സ്വാഗതവും , സെക്രട്ടറി പി.പി. ഷാജു നന്ദിയും പറഞ്ഞു.


പങ്കുവെക്കലിൻ്റെ സ്നേഹവിരുന്നിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. 


കുന്നംകുളം- ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ സെന്റ് ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ നാമധേയത്തിലുള്ള പള്ളിയിൽ 

കുന്നംകുളം, ചാലിശേരി, ചേലക്കര, പെങ്ങാമുക്ക്, പാർന്നൂര്, പഴഞ്ഞി, കട്ടിളപൂവ്വം, മറ്റു ജില്ലകളിൽ നിന്നും കച്ചവടവും, ജോലിയുമായിഎത്തിയ 150 കുടുംബങ്ങളാണ് അംഗങ്ങളാണ് ഉള്ളത്.


വചനപ്രഘോഷണത്തിന് വികാരി ഫാ. ജോഷി ചിറ്റേത്ത് , ട്രസ്റ്റി പി.കെ. ജിജു , സെക്രട്ടറി പി.പി. ഷാജു എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നൽകി

Post a Comment

Previous Post Next Post