കൂറ്റനാട് : സംസ്ഥാനത്ത് എല്ലാ ബൂത്തുകളിലും പ്രവർത്തനം ശക്തമാക്കിയാൽ കേരളത്തിലും താമര വിരിയുമെന്ന് ഭുവനേശ്വരിൽ നിന്നുള്ള എം പി യും കേരളത്തിൻ്റെ ചുമലയുള്ള ബിജെപി സഹ പ്രഭാരിയുമായ അപരാജിത സാരംഗി .
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ കുടുതൽ നേട്ടമുണ്ടാക്കാൻ എങ്ങനെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥി വി ഉണ്ണികൃഷ്ണൻ മാസ്റ്ററെ പോലുള്ള വ്യക്തികളെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അധ്യാപകൻ എന്ന നിലയിൽ ഏറെ ബഹുമാനമുണ്ടെന്നും ബിജെപി സഹ പ്രഭാരി അപരാജിത സാരംഗി പറഞ്ഞു.
കൂറ്റനാട് നടന്ന ബിജെപി നേതൃയോഗത്തിൽ
തൃത്താല മണ്ഡലം തിരഞ്ഞെടുപ്പ് കൺവീനർ ദിവാകരൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലാ പ്രസിഡൻറ് പി. വേണുഗോപാൽ , ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി , കപ്പൂർ മണ്ഡലം പ്രസിഡൻ്റ് ദിനേശൻ എറവക്കാട് , തൃത്താല മണ്ഡലം പ്രസിഡൻ്റ് അഡ്വ. കെ.വി മനോജ് ,യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.



