പട്ടിത്തറ പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷൻ നടത്തി

 

പട്ടിത്തറ പഞ്ചായത്ത് യു.ഡി.എഫ്.കൺവെൻഷൻ കെ.പി.സി.സി. നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനവിരുദ്ധ സർക്കാരിന്റെ അന്ത്യം കുറിക്കുവാനുള്ള അവസരമാണ് വരുന്ന തിരഞ്ഞെടുപ്പ് എന്നും അഴിമതിയിൽ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്ന പിണറായി സർക്കാരിനെ കേരളത്തിലെ ജനങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിക്കും എന്നും കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്.ചെയർമാൻ വി.അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.


കൺവീനർ ടീ.മൊയ്തീൻകുട്ടി,സ്ഥാനാർത്ഥി വി.ടി.ബൽറാം,സുബൈർ കൊഴിക്കര,പി.ബാലൻ,പിഇ.എ.സലാം,കെ.ശശിരേഖ,കെ.വിനോദ്,ഒ.കെ.ഫാറൂഖ്,സി.പി.മുഹമ്മദ്,ടി.അസീസ്,അംബിക ശ്രീധരൻ,കെ.പി.ബാലൻ എന്നിവർ സംസാരിച്ചു


വി.അബ്ദുള്ളക്കുട്ടി ചെയർമാനായും ടി.മൊയ്തീൻകുട്ടി ജനറൽ കൺവീനറായും കെ.പി ബാലൻ ട്രഷറർ ആയും തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

Post a Comment

Previous Post Next Post