മലപ്പുറത്തെ പതിനാറ് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് എ പി അനിൽകുമാർ.


 മലപ്പുറത്ത് ചരിത്രം രചിയ്ക്കപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലമുണ്ടാകുമെന്നും, പതിനാറ് സീറ്റിലും യുഡിഎഫ് വിജയിക്കൊടി പാറിയ്ക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് എ പി അനിൽകുമാർ. തവനൂർ നിയോജക മണ്ഡലം ബൂത്ത് ചെയർന്മാരുടേയും കൺവീനർമാരുടേയും പ്രതേക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ധേഹം. യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങളും മണ്ഡലത്തിലെ വികസന മുരടിപ്പും താഴെ തട്ടിൽ ചർച്ചയാക്കാനും യോഗത്തിൽ തീരുമാനമായി. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ 

എം പി ഡോ:അബ്ദുൾ സമ്ദാനി, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി ബാവഹാജി, എഐസിസി നിരീക്ഷകൻ അലി മെഹദി, ഹമീദ് മാസ്റ്റർ എംഎൽഎ, ബാബുരാജ് , ഇബ്രാഹിം മുതൂർ, എഎം രോഹിത്ത്, ടി പി മുഹമ്മദ് , അഡ്വ നസറുള്ള , സുരേഷ് പൊൽപ്പാക്കര, ഇപി രാജീവ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post