തൃത്താല നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി. രാജേഷ് മർകസിൽ എത്തി കാന്തപുരം എ.പി. അബൂബക്കർ മുസലിയാരെ സന്ദർശിച്ചു.
കൂടിക്കാഴ്ചയ്ക്കിടെ കാന്തപുരം താൻ രചിച്ച 'വിശ്വാസപൂർവ്വം' എന്ന പുസ്തകം എം.ബി. രാജേഷിന് സമ്മാനമായി നൽകി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെയും പുറത്തെയും പ്രമുഖ വ്യക്തിത്വങ്ങളെ നേരിട്ട് കണ്ട് പിന്തുണ തേടുന്നതിന്റെ ഭാഗമായായിരുന്നു ഈ സന്ദർശനം.



