അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന ജനങ്ങൾ.ഇതാണോ ഹാപ്പി തൃത്താല വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ


 തൃത്താല : 'തൃത്താല ഹാപ്പിയാണ് ' എന്നാണ് സ്ഥലം എം എൽ എ അവകാശപ്പെടുന്നത്. എന്നാൽ മണ്ഡലത്തിൽ എവിടെ നോക്കിയാലും കാണാൻ കഴിയുന്നത് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന ജനങ്ങളെയാണ്.


നാഗലശേരി പഞ്ചായത്തിലെ തെക്കേക്കര ആശ്രയ കോളനിയിലെ കാഴ്ച്ചകൾ പരമ ദയനീയമാണ്

അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല.

സുരക്ഷിതമായി അന്തിയുറങ്ങാൻ കെട്ടുറുപ്പുള്ള വീടുകൾ ഇല്ല.

കുടിക്കാൻ വെള്ളമില്ല. നിരവധിയായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന മനുഷ്യർ. 

ഇവരുടെ തകർന്ന കൂരയുടെ ചുമരിലും സ്ഥലം എം എൽ എ യുടെ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. 

ആരാണ് ഹാപ്പി എന്നാണ് ജനങ്ങൾക്ക് ചോദിക്കാനുള്ളത്.


 തൃത്താലയ്ക്ക് മാറ്റം അനിവാര്യമാണ്. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വികസന പ്രവർത്തനങ്ങൾ തൃത്താലയിലേക്കും എത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്ന ഇടത് വലത് മുന്നണികൾക്കെതിരെ ജനങ്ങൾ ഇത്തവണ വിധിയെഴുതുമെന്ന് എൻഡിഎ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു.


കപ്പൂർ പഞ്ചായത്തിൽ നിന്നും ആരംഭിച്ച പ്രചാരണം പഞ്ചായത്തിലെ കല്ലടത്തൂർ, എൻജിനീയറിങ് റോഡ്, കുമരനെല്ലൂർ എന്നിവിടങ്ങളിലും ആനക്കര പഞ്ചായത്തിലെ മലമൽക്കാവ്, വരട്ടിപള്ളിയാൽ, പന്നിയൂർ, പ്രദേശങ്ങളിലും പ്രചാരണം നടത്തി. വൈകീട്ട് ആനക്കര ജംഗ്ഷനിൽ റോഡ് ഷോയിലും സ്ഥാനാർത്ഥി പങ്കെടുത്തു.

Post a Comment

Previous Post Next Post