കുന്നംകുളം മണ്ഡലത്തിൽ ആവേശമായി എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിലിന്റെ പര്യടനം


 കുന്നംകുളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കുന്നംകുളം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിലിന്റെ പര്യടനം ഊർജിതമായി പുരോഗമിക്കുന്നു. വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിക്കുന്നതിനായി ബുധനാഴ്ച അദ്ദേഹം ചിറവരമ്പത്തുകാവ് ക്ഷേത്രത്തിലും അക്കിക്കാവ് ക്ഷേത്രത്തിലും സന്ദർശനം നടത്തി.

പ്രതിഷ്ഠാദിനാഘോഷങ്ങൾ നടക്കുന്ന ചിറവരമ്പത്തുകാവ് ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിൽ പ്രസാദ ഊട്ടിൽ പങ്കെടുത്ത ശേഷം, വിശ്വാസികളെയും പ്രദേശവാസികളെയും കണ്ടുമുട്ടി പിന്തുണ അഭ്യർത്ഥിച്ചു. തുടർന്ന് പ്രതിഷ്ഠാദിനം ആഘോഷിച്ചുകൊണ്ടിരുന്ന അക്കിക്കാവ് ക്ഷേത്രത്തിലും എത്തിയ സ്ഥാനാർത്ഥിക്ക് വിശ്വാസികളിൽ നിന്ന് സ്നേഹപൂർവ്വമായ സ്വീകരണം ലഭിച്ചു.



മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുമായി സ്നേഹത്തോടെ അടുത്ത് ഇടപഴകി അവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞാണ് സ്ഥാനാർത്ഥിയുടെ പര്യടനം മുന്നേറുന്നത്.


ബുധനാഴ്ച പഴഞ്ഞി ചിറവരമ്പത്ത്കാവ് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പോർക്കുളം , കടങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പന്നിത്തടം സെൻ്ററിൽ അവസാനിച്ചു.


ബിഡി ജി എസ് ജില്ലാ സെക്രട്ടറി ശശികുമാർ മങ്ങാടൻ , ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീഹരി, സി.ബി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post