പിണറായി 28ന് തൃത്താലയിൽ പ്രസംഗിക്കും


 കൂറ്റനാട്: തൃത്താല മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മാർച്ച് 28ന് വൈകിട്ട് അഞ്ചിന് തൃത്താലയിൽ പ്രസംഗിക്കും. കൂറ്റനാട്-തൃത്താല റോഡിൽ എംഎൽഎ ക്യാമ്പ് ഓഫീസിനു സമീപമുള്ള തുരുത്തിപ്പാറ പാടശേഖരത്തിൽ നടക്കുന്ന റാലിയിലാണ് പിണറായി സംസാരിക്കുക. മറ്റ് എൽ ഡി എഫ് നേതാക്കളും എൽ ഡി എഫ് സ്ഥാനാർഥി എം ബി രാജേഷും പങ്കെടുക്കും.

Post a Comment

Previous Post Next Post