തൃത്താല: എൻ.ഡി.എ സ്ഥാനാർത്ഥിയായി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ വളവന്നൂർ പഞ്ചായത്തിലെ കൻമനം സ്വദേശിയായ അദ്ദേഹം, വിളവിൽ പരമേശ്വരൻ മാഷിന്റെയും ദേവകി ടീച്ചറുടെയും മകനായി 1965-ൽ ജനിച്ചു.
പൊന്നാനി എം.ഇ.എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ അദ്ദേഹം ബി.എഡ് പൂർത്തിയാക്കിയ ശേഷം ചന്ദനക്കാവ് ചേരൂരാൽ ഹൈസ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിദ്യാർത്ഥി-യുവജന രംഗത്ത് സജീവമായിരുന്ന അദ്ദേഹം എ.ബി.വി.പി, എൻ.ടി.യു, ഫെറ്റോ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായ ഉണ്ണികൃഷ്ണൻ മാസ്റ്റർ, 2016-ൽ കോട്ടക്കൽ നിയമസഭ മണ്ഡലത്തിലും 2019-ൽ മലപ്പുറം ലോക്സഭ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇൻചാർജായും നിർണായക പങ്കുവഹിച്ചു. തൃശ്ശൂരിലെ വിജയത്തിന് പിന്നിലെ പ്രധാന ശിൽപ്പികളിൽ ഒരാളായി വിലയിരുത്തപ്പെടുന്നു.
സാമൂഹിക രംഗത്തും സജീവമായ അദ്ദേഹം ജൂനിയർ റെഡ് ക്രോസ് കൗൺസിലറായും സെൻറ് ജോൺസ് ആംബുലൻസ് മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നെഹ്റു യുവകേന്ദ്ര ഉപദേശക സമിതി അംഗമായും, കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഗുണനിലവാര പരിശോധന കമ്മിറ്റി (QIP) അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോൾ മുഴുവൻ സമയപൊതുപ്രവർത്തകനാണ്
തൃത്താലയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനിടയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സ്ഥാനാർത്ഥിത്വം കൂടുതൽ ശ്രദ്ധ നേടുകയാണ്.
ഭാര്യ ജയശ്രീ (പ്രധാനാധ്യാപിക), മക്കൾ അജയ് കൃഷ്ണ, അഞ്ജലി കൃഷ്ണ



