സിനിമ - സീരിയൽ നടൻ ഹരിമുരളി മരിച്ച നിലയിൽ.


 കണ്ണൂർ: സിനിമ - സീരിയൽ നടൻ ഹരിമുരളിമരിച്ച നിലയിൽ. പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമയിൽ ബാലതാരമായി തിളങ്ങിയ നടനാണ് ഹരിമുരളി. രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്‌സ് ആർട്ടിസ്റ്റായിരുന്നു. മൃതദേഹം പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രശസ്ത‌ നാടക നടൻ പയ്യന്നൂർ മുരളിയുടെ മകനാണ്. എ എം നസീറിൻ്റെ സീരിയലിലൂടെ നാലര വയസിലാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പഠനത്തിനായി കുറച്ചുനാൾ സിനിമയിൽ നിന്നു വിട്ടിരുന്നു. പിന്നീട് നാദിർഷ സംവിധാനം ചെയത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന ചെറിയ റോളിലൂടെയാണ് ഹരിമുരളി വീണ്ടും മലയാളി പ്രേഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

Post a Comment

Previous Post Next Post