യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട് കുരിശുപള്ളിക്ക് അടുത്ത് താമസിക്കുന്ന മങ്ങാട് വീട്ടിൽ മോഹനന്റെ മകൻ മഹേഷി (35) നെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി 10.30-ഓടെ വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ സുഹൃത്തുക്കളുടെയും സഹോദരന്റെയും കൂടെ മഹേഷ് സംസാരിച്ചിരുന്നിരുന്നതായി പറയുന്നു. ഇവിടെ നിന്നും പിരിഞ്ഞ് പിന്നീട് വീട്ടിലെത്തിയ സഹോദരൻ മഹേഷിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒരു മണിയോടെ ആ പറമ്പിലെ കിണറ്റിൽ വീണ് കിടക്കുന്ന നിലയിൽ ആളെ കണ്ടെത്തിയത്. കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി മഹേഷിനെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി



