ചങ്ങരംകുളം: അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രവർത്തക സമിതി മെമ്പറും ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ ഡവലപ്മെന്റ് കമ്മറ്റി അംഗവും പെരിയമ്പലം ശ്രീ സുബ്രഹ്മണ്യ ശാസ്താക്ഷേത്ര പ്രസിഡൻ്റുമായിരുന്ന ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
അഖില ഭാരത അയ്യപ്പ സേവാ സംഘം 44-ാം നമ്പർ ശാഖയും ക്ഷേത്ര മാതൃസമിതിയും ചേർന്നാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രൻ തട്ടകത്ത് അധ്യക്ഷത വഹിച്ചു.
മാതൃസമിതി പ്രസിഡന്റ് ജയന്തി, സെക്രട്ടറി തങ്കം, പെരിയമ്പലം അഖില ഭാരത അയ്യപ്പ സേവാ സംഘം സെക്രട്ടറി സന്തോഷ്, ട്രഷറർ സുമേഷ് എന്നിവർ സംസാരിച്ചു. കൂടാതെ മറ്റ് കമ്മിറ്റി അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ നിര്യാണം ആദ്ധ്യാത്മിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകൾക്ക് തീരാനഷ്ടമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.



