കുന്നംകുളം ചൂണ്ടലിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു;ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയ്ക്ക് പരിക്ക്.


 ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയായ യുവതി മരിച്ചു. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയ്ക്ക് പരിക്ക്.ചൂണ്ടൽ പാറപ്പുറം അമ്പലത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റ തലക്കോട്ടുകര സ്വദേശി പള്ളിക്കുളം വീട്ടിൽ റാഫി മകൾ ഫർസാനയാണ് മരിച്ചത്. (20)ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന വേലൂർ ആർഎംഎസ് സ്വദേശി പള്ളിക്കുളം വീട്ടിൽ ഷെമീർ മകൾ ഫാത്തിമയ്ക്ക്(15) സാരമായ പരിക്കേറ്റു. ഇതുവരെയും കേച്ചേരി ആകട്‌സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകീട്ടോടെ ഫർസാനയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. മൃതദ്ദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post