തൃത്താലയിൽ എൻ.ഡി എ മൂന്നാംഘട്ട പ്രചാരണത്തിന് തുടക്കമായി.താമരവിരിയുമെന്ന് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ


 തൃത്താല : തൃത്താല നിയോജകമണ്ഡലത്തിൽ താമര വിരിയുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ. ആദ്യഘട്ട പ്രചാരണം പൂർത്തീകരിക്കുമ്പോൾ മണ്ഡലത്തിലെ ജനങ്ങളിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വികസന മുരടിപ്പ്കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങൾ ഇത്തവണ എൻ.ഡി.എ മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കുമെന്നും വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. 


കുടിവെള്ളം , പാർപ്പിടം , ആരോഗ്യം തുടങ്ങിയ അടിസ്ഥാന മേഖലകളിലെല്ലാം തൃത്താല ബഹുദൂരം പിന്നിലാണ്. ഇടതു വലതു മുന്നണികൾ മാറിമാറി ഭരിച്ചിട്ടും തൃത്താലയുടെ അടിസ്ഥാനസൗകര്യങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തത് തികച്ചും ലജ്ജാവഹമാണ്. കഴിഞ്ഞ 12 വർഷമായി മോദി സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസന മാതൃക തൃത്താലയിലെ വോട്ടർമാരെ സ്വാധീനിക്കും. കുടിവെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷൻ , പ്രതിവർഷം കർഷകർക്ക് 6000 രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി, സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് തുടങ്ങിയ ഒട്ടനേകം പദ്ധതികളുടെ ഗുണഭോക്താക്കളാണ് തൃത്താലയിലെ ഓരോ കുടുംബവും. ബി.ജെ.പിക്കെതിരെ നടത്തുന്ന പതിവ് കുപ്രചരണങ്ങൾ, അത്കൊണ്ട് തന്നെ ഇനി വില പോകില്ല.

 ജനങ്ങൾക്ക് ലഭിച്ച വികസന നേട്ടങ്ങൾ ഇത്തവണ വോട്ടായി മാറുമെന്ന് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ വ്യക്തമാക്കി. 


മൂന്നാംഘട്ട പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് എൻ.ഡി.എ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ്. സ്ഥാനാർത്ഥിയുടെ വാഹന പ്രചാരണ പരിപാടിക്ക് കപ്പൂരിൽ തുടക്കമായി. കപ്പൂർ സിറ്റി, കാഞ്ഞിരത്താണി , എറക്കാട്, അമേറ്റിക്കര, കുമരനെല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാനാർത്ഥി പ്രചാരണം നടത്തി.

Post a Comment

Previous Post Next Post