കൊച്ചു കലാകാരി മിയ പൂച്ചെണ്ടുമായി എം.ബി രാജേഷിനെ സ്വീകരിച്ചു.


 കൂറ്റനാട്: നരിവേട്ട സിനിമയിലൂടെ ശ്രദ്ധേയായ കുഞ്ഞുകലാകാരി മിയകൂട്ടുകാരോടൊപ്പം പൂലേരിയിലെ സ്വീകരണകേന്ദ്രത്തിലെത്തി എൽഡിഎഫ് സ്ഥാനാർഥി എം.ബി രാജേഷിനെ വരവേറ്റു. 


എം.ബി രാജേഷിന് നൽകാനുള്ള പൂച്ചെണ്ട് മിയയും കൂട്ടുകാരും ചേർന്ന്കണിക്കൊന്നയും മറ്റു നാട്ടുപൂക്കളും ശേഖരിച്ചാണ് തയ്യാറാക്കിയത്.

നരിവേട്ട സിനിമയിലൂടെ ശ്രദ്ധേയരായ മിയയെയും മിഖയേയും അഭിനന്ദിക്കാൻ എം.ബി രാജേഷ് കഴിഞ്ഞ മെയ് മാസത്തിൽ പട്ടിത്തറയിലെ അവരുടെ വീട്ടിലെത്തിയിരുന്നു. എ.കെ ആൻ്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുത്തങ്ങയിൽ ആദിവാസികൾക്ക് നേരെയുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട സിനിമ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.



Post a Comment

Previous Post Next Post