പരിശുദ്ധ ഒസ്താത്തിയോസ് ബാവയുടെ ഓർമ്മവടവുകോട് - ആർത്താറ്റ് കാൽനട തീർത്ഥയാത്രയ്ക്ക് തുടക്കമായി.
പുത്തൻകുരിശ്: കുന്നംകുളം - ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവായുടെ 96 ഓർമ്മപ്പെരുന്നാളിൻ്റെ ഭാഗമായി വടവുകോട് - കുന്നംകുളം ആർത്താറ്റ് കാൽനട തീർത്ഥയാത്രയ്ക്ക് ബുധനാഴ്ച തുടക്കമായി.
വടവുകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ബുധനാഴ്ചവൈകിട്ട് 6 മണിക്ക് തീർത്ഥയാത്ര ആരംഭിച്ചു. സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം അങ്കമാലി മേഖലാധിപൻ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി തീർത്ഥയാത്രക്ക് തുടക്കമിട്ടു.
വ്യാഴം , വെള്ളി തിയതികളിൽ വിവിധ പള്ളികൾ സന്ദർശിക്കുന്ന തീർത്ഥയാത്ര, മാർച്ച് 21 ശനിയാഴ്ച വൈകിട്ട് 5.30ന് കുന്നംകുളം ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിലെത്തും.



