കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ 96-ാമത് ഓർമ്മപ്പെരുന്നാൾ വചനപ്രഘോഷണത്തിന് തുടക്കമായി.


 കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ 96-ാമത് ഓർമ്മപ്പെരുന്നാൾ വചനപ്രഘോഷണത്തിന് തുടക്കമായി.

ബുധനാഴ്ച വൈകീട്ട് സന്ധ്യാ നമസ്കാരം , ഗാന ശൂശ്രൂഷയും ഉണ്ടായി തുടർന്ന് നടന്ന വചന പ്രഘോഷണത്തിൽ ഫാ. സോബിൻ ഏലീയാസ് വചന സന്ദേശം നൽകി. സ്നേഹ വിരുന്നും ഉണ്ടായി.വ്യാഴം രാത്രിയിൽ നടക്കുന്ന യോഗത്തിൽ ഫാ. മാത്യൂ ജോർജ് തോക്കുപാറ വചന സന്ദേശം നൽകുംവചന പ്രഘോഷണം വെള്ളിയാഴ്ച സമാപിക്കും . മാർച്ച് 21-ന് ശനിയാഴ്ച ചാലിശ്ശേരി , ചേലക്കര , അഗതിയൂർ അങ്കമാലി , പൊയ്ക്കാട്ടുശേരി , വടവുകോട് , വൈശ്ശേരി യൂലിയോസ് ഹാൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള തീർത്ഥയാത്രകൾ 4.30 ന് ന് താഴത്തെ പാറ സെൻ്റ് തോമസ് ചാപ്പലിൽ സംഗമിക്കും തുടർന്ന് വൈകീട്ട് ആറിന് ആർത്താറ്റ് പരിശുദ്ധ ബാവയുടെ കബറിങ്കൽ എത്തും തുടർന്ന് അനുസ്മരണ സമ്മേളനം , അവാർഡ് ദാനം , അത്താഴ സദ്യ എന്നിവ നടക്കും പ്രധാന പെരുന്നാൾ ദിനമായ 22-ന് ഞായറാഴ്ച രാവിലെ 7-ന് ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയും തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും നേർച്ചസദ്യയും നടക്കും.



വചനപ്രഘോഷണത്തിൽ വന്ദ്യ ജേക്കബ് ചാലിശ്ശേരി കോർ എപ്പിസ്കോപ്പ , വികാരി ഫാ. ജിബിൻ ചാക്കോ , ഫാ. സിജു മാത്യു ,ഫാ ജയേഷ് ജേക്കബ്, ഫാ ബാബു ജോസഫ് ,ഫാ. തോമസ് ചീരൻ, ഫാ. മനു തങ്കച്ചൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post