എടയാർ വ്യവസായമേഖലയിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം


 കൊച്ചി : എടയാർ വ്യവസായമേഖലയിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം. പാതാളം സി ജി ലൂബ്രിക്കൻഡ്സ് എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.നിയന്ത്രണവിധേയമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ 9:30 ഓടെയാണ് തീപിടുത്തമുണ്ടായത്. കമ്പനിയിലെ തൊഴിലാളിയായ ബിഹാർ സ്വദേശി ശുത്രു മുഖ്യ (45) എന്നയാളാണ് മരിച്ചത് എന്നാണ് വിവരം. ആറു പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. മൂന്ന് നില കെട്ടിടത്തിലാണ് തീപടർന്നത്.ബോയിലറിന് തീ പിടിച്ചതാകാം തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു തീപിടിത്തമുണ്ടായത്.

Post a Comment

Previous Post Next Post