എടപ്പാൾ എച്ച് ജി എസ് കളരിക്ക് ദേശീയ വേദിയിൽ സ്വർണ്ണവിജയം


 എടപ്പാൾ എച്ച് ജി എസ് കളരിക്ക് ദേശീയ വേദിയിൽ സ്വർണ്ണവിജയം 

കേരളത്തിനു വേണ്ടി 7 സ്വർണ്ണ മെഡൽ , 6 വെള്ളി മെഡൽ നേടിയ വിദ്യാർത്ഥികൾ നാടിന് അഭിമാനമായി

തിരുവനന്തപുരം: മാർച്ച് 27, 28, 29 തീയതികളിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ കളരിപ്പയറ്റ് മത്സരത്തിൽ എടപ്പാൾ എച്ച് ജി എസ് കളരിയിലെ വിദ്യാർത്ഥികൾ കേരളത്തിനായി തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. 7 സ്വർണ്ണവും 6 വെള്ളിയും നേടി അവർ സംസ്ഥാനത്തിന് അഭിമാനമായി.സീനിയർ പെൺകുട്ടികൾ വിഭാഗത്തിൽ വാളും പരിചയിലും നന്ദന – ആദിത്യ കൂട്ടുകെട്ട് സ്വർണ്ണം നേടി. ഉറുമി വീശലിൽ അൻഷിഫയും സ്വർണ്ണം കരസ്ഥമാക്കി. കെട്ടുകാരിയിൽ അർച്ചന – അൻഷിഫ കൂട്ടുകെട്ട് വെള്ളിയും, വാളും വാളും ഇനത്തിൽ ആര്യ പ്രതാപ് – ഫാത്തിമത് ശതവ് വെള്ളിയും നേടി. ചുവടിൽ അർച്ചന വെള്ളി നേടി ശ്രദ്ധേയയായി.ജൂനിയർ ആൺകുട്ടികൾ വിഭാഗത്തിൽ ഉറുമി പരിചയിൽ നിധിൻ ദാസ് – ഹൃതിൻ കൂട്ടുകെട്ട് സ്വർണ്ണം നേടി. ചുവടിൽ നിധിൻ ദാസ് സ്വർണ്ണവും ഉറുമി വീശലിൽ അഫാൻ ഹംസത്തലി സ്വർണ്ണവും നേടി മികച്ച പ്രകടനം നടത്തി.ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ വാളും പരിചയിൽ ഫാത്തിമ നിദ – അനന്യ അനൂപ് കൂട്ടുകെട്ട് വെള്ളി നേടി.നൂറോളം പെൺകുട്ടികളുൾപ്പെടെ 200-ൽ പരം വിദ്യാർത്ഥികൾ പരിശീലനം നേടുന്ന എടപ്പാൾ എച്ച് ജി എസ് കളരിയിലെ ഗുരു ഹനീഫ ഗുരുക്കളുടെ നേതൃത്വത്തിലാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. സംസ്ഥാനത്തിന് അഭിമാനമായി മാറിയ ഈ വിജയം കളരിപ്പയറ്റിന്റെ വളർച്ചക്കും പുതുയുഗ ആത്മവിശ്വാസത്തിനും ശക്തി പകരുന്നതാണ്.

Post a Comment

Previous Post Next Post