കൊടും വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്കു ജലം നൽകുന്നതിനു പ്രേരണ നൽകുന്നതിനായി കേരള പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്നേഹ തണ്ണീർ കുടം പദ്ധതി 2026ന്റെ ഭാഗമായി ഹിന്ദി ടീച്ചേഴ്സ് ട്രയിനിംഗ് കോളേജിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഇൻചാർജ്ജ് സൂസൻ നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം കേരളം തൃശൂർ ഏരിയാ കമ്മറ്റിയംഗവും റിട്ടയർ സബ് ഇൻസ്പെക്ടറുമായ അജിത് കുമാർ വി എസ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി.. സ്നേഹ തണ്ണീർ കുടം ബ്രോഷർ പ്രകൃതി സംരക്ഷണ സംഘം തൃശൂർ ഏരിയാ കമ്മറ്റിയംഗം ശബരി അജിത് കുമാർ കൈമാറി.
വിദ്യാർത്ഥികളും മറ്റ് അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി... ഓരോരുത്തരും ഇത്തരത്തിൽ അവരവരുടെ വീടുകളിൽ പക്ഷിമൃഗാദികൾക്ക് ദാഹജലം ഒരുക്കണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു



