എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ തീയതികളില്‍ മാറ്റം.


 എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ തീയതികളില്‍ മാറ്റം.

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷാമൂല്യനിർണയ തീയതികളില്‍ മാറ്റം.ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടക്കുന്നതിനാലാണ് മാറ്റം വരുത്തിയത്. പുതിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 16മുതലാണ് കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്ബുകളാരംഭിക്കുക.ഏപ്രില്‍ 6മുതല്‍ 25വരെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതുക്കിയ കലണ്ടർ പ്രകാരം മൂന്ന് ഘട്ടമായാണ് മൂല്യനിർണയം. ആദ്യഘട്ടം ഏപ്രില്‍ 16മുതല്‍ 18വരെ,രണ്ടാംഘട്ടം ഏപ്രില്‍ 20 മുതല്‍ 25വരെയും,മൂന്നാംഘട്ടം ഏപ്രില്‍ 27മുതല്‍ മേയ് 2വരെയുമാണ്. മൂല്യനിർണയ നടപടികള്‍ പൂർത്തിയാക്കി മേയ് രണ്ടാം വാരത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും മൂല്യനിർണയ ക്യാമ്ബും തമ്മില്‍ തടസമില്ലാത്ത വിധമാണ് പുതിയ ക്രമീകരണം

Post a Comment

Previous Post Next Post