തൃത്താല മണ്ഡലം ഇടത്പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി എം.ബി. രാജേഷിനെ വിജയിപ്പിക്കാൻ ചാലിശ്ശേരി അങ്ങാടിയിൽ ബൂത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.
എം.ബി. രാജേഷിനെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി എൽ ഡി എഫ് 62 ബൂത്ത് കൺവെൻഷൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു.
ടൗൺ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ.ജി. സണ്ണി അദ്ധ്യക്ഷനായി
ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ബി. സുനിൽകുമാർ, ആനി വിനു , ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എ.വി സൈമൺ , പി .റ്റി അശോകൻ, ബാബു പി ജോർജ് , അനീഷ് തോലത്ത് , ബോബൻ സി പോൾ എന്നിവർ പ്രസംഗിച്ചുനിരവധി പ്രവർത്തകർ പങ്കെടുത്തു ബുധനാഴ്ച നടക്കുന്ന എൽ ഡി എഫ് കൺവെൻഷൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.



