തൃത്താല: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് കെട്ടിവെക്കാനുള്ള തുക നാഷണൽ ടീച്ചേഴ്സ് യൂണിയൻ (NTU)മലപ്പുറം ജില്ലാ നേതൃത്വം കൈമാറി.
പെരിങ്കന്നൂർ സദാശിവ മാധവ ബാലസദനത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് എൻ.ടി.യു പ്രവർത്തകർ സമാഹരിച്ച തുക സ്ഥാനാർത്ഥി ഏറ്റുവാങ്ങിയത്.
സ്ഥാനാർത്ഥിയുടെ
തെരഞ്ഞടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ തുടർന്നും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് പി ടി സുരേഷ് പറഞ്ഞു.
ചടങ്ങിൽ ജില്ലാ ജന സെക്രട്ടറി കെ പി അനിൽകുമാർ , സംസ്ഥാന സെക്രട്ടറി എ വി ഹരീഷ് , ജില്ലാ വൈസ് പ്രസിഡൻ്റ് ലജീഷ് വി FETO ജില്ലാ പ്രസിഡൻ്റ് സുധീർ വി , വനിതാ വിഭാഗം ജോയിന്റ്. കൺവീനർമാരായ സി രമ്യ , കെ ഷീജ , സെക്കൻ്ററി കൺവീനർ കെ ആർ രജനി , ടി പി അനിൽകുമാർ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, തൃത്താല മണ്ഡലം പ്രസിഡൻ്റ് അഡ്വ.കെ വി മനോജ് , ജനറൽ സെക്രട്ടറി കെ. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.



