ഇച്ഛാശക്തിയുടെ വികസന മാതൃകയാണ് കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം എന്ന് മന്ത്രി കെ.രാജൻ;കുന്നംകുളം താലൂക്ക് ആസ്ഥാനം മന്ദിരം ഉദ്ഘാടനം ചെയ്തു


 ഇച്ഛാശക്തികൊണ്ടും നേതൃത്വപരമായ കാഴ്ചപ്പാടുകൾ കൊണ്ടും സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ യാഥാർത്ഥ്യമാക്കുന്ന വികസന മാതൃകയാണ് കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. 


കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


 കുന്നംകുളത്തെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് കുന്നംകുളം ആസ്ഥാനമായി പുതിയ താലൂക്ക്‌ നിർമിച്ചു. ഇന്ന് അത്യാധുനിക കെട്ടിടവും അനുബന്ധസേവനങ്ങളുമുൾപ്പടെ ഒരുക്കി കുന്നംകുളം താലൂക്കിനെ സ്മാർട്ടാക്കി. നിലവിലെ കുന്നംകുളം എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന എ സി മൊയ്തീന്റെ ഇച്ഛാശക്തിയും നേതൃത്വവും താലൂക്ക് ഓഫീസ് ഉൾപ്പെടെയുള്ള കുന്നംകുളത്തിന്റെ വികസനത്തിൽ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


 ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. ആലത്തൂർ പാർലമെന്റ് അംഗം കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.


5338 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാല് നിലകളിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ താലൂക്ക് ഓഫീസും മറ്റ് നിലകളിലായി ഇലക്ഷൻ വിംഗ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ചരക്ക് സേവന നികുതി ഓഫീസ്, ഫുഡ് ആൻഡ് സേഫ്റ്റി, ലേബർ ഓഫീസ്, ഇറിഗേഷൻ, ഡയറി, ലാൻഡ് റെക്കോർഡ്, ജോയിന്റ് ആർ ടി ഒ, സഹകരണ വകുപ്പ് തുടങ്ങിയ ഓഫീസുകളും പ്രവർത്തിക്കും. ഭിന്നശേഷി സൗഹൃദപരമായി നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ റാമ്പ് സൗകര്യം, ലിഫ്റ്റ്, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ, വിശ്രമമുറി, ഫീഡിങ് റൂം, കോൺഫ്രൻസ് ഹാൾ വീഡിയോ കോൺഫറൻസ് ഹാൾ, ഇന്റർലോക്ക് ഫ്ളോറിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

 കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ സ്വാഗതവും കുന്നംകുളം തഹസിൽദാർ ഒ ബി ഹേമ നന്ദിയും പറഞ്ഞു. തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി രഘുനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ , ബിന്ദു ധർമ്മൻ, കെ എം നൗഷാദ്, ബിന്ദു ഗിരീഷ്, സിനി പ്രസാദ്, കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി ജി ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗങളായ എം വി പ്രശാന്തൻ, മീന സാജൻ, കുന്നംകുളം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു, സംസ്ഥാന എസ് സി എസ് ടി കമ്മീഷൻ അംഗം ടി കെ വാസു, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം ബാലാജി, സംസ്ഥാന മുന്നോക്ക ഇ ബി സി കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, കുന്നംകുളം മുൻ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, താലൂക്ക് വികസന സമിതി അംഗങ്ങളായ എം എൻ സത്യൻ, കെ ടി ഷാജൻ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

Previous Post Next Post