തൃശ്ശൂർ : മലങ്കര യാക്കോബായ സുറിയാനി സുറിയാനി സഭയുടെ തൃശ്ശൂർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ പട്ടിക്കാട് എടപ്പലത്തുള്ള മോർ ബസേലിയോസ് നഗറിൽ വച്ച് 2026 മാർച്ച് 6, 7, 8 (വെള്ളി,ശനി,ഞായർ)മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തൃശ്ശൂർ ഭദ്രാസന കൺവെൻഷന് ഇന്ന് തുടക്കമാവും
എല്ലാ ദിവസങ്ങളിൽ വൈകുന്നേരം 6 മണിയ്ക്ക് നടക്കുന്ന സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന കൺവെൻഷൻ, രാത്രി 8:45ന് നടക്കുന്ന സമാപന പ്രാർത്ഥനയോടെ സമാപിക്കും. തൃശ്ശൂർ ഭദ്രാസനത്തിലെ കേനോറൊ ഗാനശുശ്രൂഷ നിർവഹിക്കും.
കൺവെൻഷൻ തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലിത്താ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി വന്ദ്യ ബേസിൽ റമ്പാൻ മഞ്ഞനിക്കര, ഫാ. ലിജോ ചിറ്റിലപ്പിള്ളി, ഫാ. റിനു കണ്ണമ്പുഴ SDV എന്നിവർ വചന സന്ദേശം നൽകും.



