വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്


 ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാവിലെ യോഗം ചേരുന്നുണ്ട്.കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ മെയ് 7 നാണ് നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. അതിനാല്‍, അതിനു മുമ്പ് പുതിയ സഭ നിലവില്‍ വരേണ്ടതുണ്ട്. ഏപ്രില്‍ ആദ്യവാരം തന്നെ വോട്ടെടുപ്പ് ആരംഭിക്കാനാണ് സാധ്യത.ബംഗാളില്‍ മൂന്നോ നാലോ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. ഏപ്രില്‍ ആദ്യവാരം കേരളത്തില്‍ ഈസ്റ്റര്‍, തുടര്‍ന്ന് വിഷു ആഘോഷങ്ങള്‍ നടക്കുകയാണ്. അതിനാല്‍, ആഘോഷങ്ങള്‍ക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുകയെന്നാണ് സൂചന. മെയ് ആദ്യവാരം വോട്ടെണ്ണല്‍ നടക്കാനാണ് സാധ്യത.



Post a Comment

Previous Post Next Post