മന്ത്രി എം. ബി. രാജേഷിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ പുസ്തക പ്രകാശനം ചെയ്തു.തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ.
കെ രാധാകൃഷ്ണന്‍ എം പി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നടൻ വി കെ ശ്രീരാമൻ അധ്യക്ഷനായി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആര്‍ ചന്ദ്രന്‍ മുഖ്യാതിഥിയായി. ഡോ.സി പി ചിത്രഭാനു പുസ്തക പരിചയം നടത്തി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ആർ കുഞ്ഞുണ്ണി,
പ്രൊഫ.പി ഗംഗാധരൻ, ചിത്രകാരൻ ഗോപു പട്ടിത്തറ, സി പി ഐ എം ജില്ല സെക്രട്ടേറിയേറ്റംഗം എം ആർ മുരളി ,ജില്ല കമ്മറ്റിയംഗങ്ങളായ വി കെ ചന്ദ്രൻ ,പി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് എന്നിവർ സംസാരിച്ചു. മന്ത്രി എം ബി രാജേഷ് പ്രതികരണം നടത്തി



