പെരുമ്പിലാവിൽ വാഹനാപകടം കൈപ്പമംഗലം സ്വദേശി മരിച്ചു.

 

പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്‌പമംഗലം പന്ത്രണ്ട് സ്വദേശി കളരിക്കൽ വീട്ടിൽ വിജയൻ്റെ മകൻ അനൂപ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തൃശൂർ - കുറ്റിപ്പുറം പാതയിലെ പെരുമ്പിലാവ് പ്രിയ സെൻ്ററിനടുത്ത് ആയിരുന്നു അപകടം. ഈ ഭാഗത്ത് നിർത്തിയിട്ടിരുന്ന ഒരു ലോറിക്ക് പിന്നിൽ അനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ജക്ഷിക്കാനായില്ല. 

പെരുമ്പിലാവ് ഭാഗത്തുള്ള ബന്ധുവിൻ്റെ വീട്ടിലേക്ക് പോവുകയായിയിരുന്നു അനൂപ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കയ്‌പമംഗലത്ത് കൊണ്ടുവന്ന് സംസ്കരിക്കും

Post a Comment

Previous Post Next Post