ഒരുമയോടെ എന്നും നമ്മുടെ തൃത്താല തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി


 ചാലിശ്ശേരി: മതേതര ഭാരതത്തിൽ ന്യൂനപക്ഷങ്ങളുടെ പരിരക്ഷ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാരിന് മാത്രമേ കഴിയൂയെന്ന് കർണാടക ഭവന ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ വിഭാഗീയത വളർത്തി സിപിഎമ്മും പിണറായി വിജയനും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളെയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഗവൺമെന്റ് മാറിമാറി വർഗീയ പ്രീണനനയം സ്വീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥി വി. ടി.ബൽറാമിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒരുമയോടെ എന്നും നമ്മുടെ തൃത്താല തിരഞ്ഞെടുപ്പ് കൺവെൻഷൻ ചാലിശ്ശേരി എംഎംഎസ് ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയത് സംസാരിക്കുകയിയിരുന്നു അദ്ദേഹം. 


എം എം മജീദ് അധ്യക്ഷത വഹിച്ചു. സി. വി. ബാലചന്ദ്രൻ, പി. ഇ. എ. സലാം, ശ്രീനാദേവി കുഞ്ഞമ്മ, ഗണേഷ് യാദവ്, ബാബു നാസർ, സി. ടി. സൈതലവി, സി. എച്ച്. ഷൗക്കത്തലി, നസീമ നാസർ, റംല വീരാൻകുട്ടി, റഷീദ് കൊഴിക്കര, ഹുസൈൻ പുളിയാഞ്ഞാലിൽ, സുബൈർ കൊഴിക്കര, പി. എൻ. റസാക്ക് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post