കോട്ടയം പൊൻകുന്നത്ത് വാടകവീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.


 കോട്ടയം പൊൻകുന്നത്ത് വാടകവീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സാജൻ (33), ഭാര്യ അനുഷ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കിടപ്പു മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. രാത്രിയിൽ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിച്ചിരുന്നില്ലെന്നും സമീപവാസികൾ പറയുന്നു.


രണ്ടര വയസ്സുള്ള മകനും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥർ ദമ്പതിമാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Post a Comment

Previous Post Next Post