വേനൽച്ചൂടിൽ ദാഹിച്ചുവലയുന്ന പക്ഷികൾക്ക് ഒരല്പം ജലം നൽകുന്നതിനായി പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ‘സ്നേഹ തണ്ണീർ കുടം - 2026’ പദ്ധതിയുടെ ഭാഗമായി അമല കോളേജ് ഓഫ് നഴ്സിംഗ് ക്യാമ്പസിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിത എലിസബത്ത് നിർവഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശേരി അധ്യക്ഷനായി.സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു.
കോളേജ് എൻ.എസ്.എസ് കോർഡിനേറ്റർമാരായ ഡോൺ ജോസ്, സീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



