വെളിയങ്കോട് എംടിഎം കോളേജ് മെറിറ്റ് ക്ലബ്ബും ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച 'സ്കോളേഴ്‌സ് ആൻഡ് ചാമ്പ്യൻ മീറ്റ്' വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത പുല്ലൂണി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ഒരേ വേദിയിൽ അനുമോദിക്കുന്നത് പഞ്ചായത്തിന് അഭിമാന നിമിഷമാണെന്ന് അവർ പറഞ്ഞു. പ്രിൻസിപ്പൽ അബ്ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ റിയാസ് പഴഞ്ഞി മുഖ്യാതിഥിയായിരുന്നു. ഭാരതിയാർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. പ്രീഷ്മ കെ.വി, സോഷ്യോളജിയിൽ പത്താം റാങ്ക് നേടിയ അസ്‌ന പി.എച്ച്, കേരള ഡിഫറന്റലി ഏബിൾഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആഷിക് എൻ.പി, തൈക്വാൻഡോ പരിശീലകൻ മുഹ്സിൻ, ഇന്റർസോൺ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ മുഹമ്മദ് സഹൽ, ആഷിക് കെ. മുസ്തഫ, ഹിസാന എന്നിവരെയും ലൈബ്രറി അവാർഡ് ജേതാവ് ഷമീമ തസ്‌നിയെയും,
രണ്ടും നാലും സെമസ്റ്ററുകളിലെ യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ വിവിധ സെമസ്റ്ററുകളിൽ ഉന്നത വിജയം നേടിയ സഹിൽ കെ.എ, സിംന തസ്നി, ആയിഷ ഫസ്ന, സിതാര ജഹാൻ, മുഹ്ഫിദ ടി.എം, റഫ്ഖാന എ.കെ, ഹംന ടി.വൈ, ഹന്നത്ത് കെ.എസ്, ജസീന എം, ഫാത്തിമ സന, മുഹമ്മദ് ഹാഷിം പി.എൽ, മുഹമ്മദ് ഷെഹീം വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാഹുമ്മ, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ, വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, ഡോ. മുഹമ്മദ് ഷഫീർ, യൂണിയൻ ചെയർമാൻ ഷംഹാൻ എന്നിവർ സംസാരിച്ചു. മെറിറ്റ് ക്ലബ്ബ് കോർഡിനേറ്റർ ഡോ. കെ.വി. പ്രീഷ്മ സ്വാഗതവും ആർ.വി. അബ്ദുസലാം നന്ദിയും പറഞ്ഞു.



