നിയമസഭാ തിരഞ്ഞെടുപ്പ്: പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മലപ്പുറം ജില്ലാ കലക്ടർ സന്ദർശനം നടത്തി


 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള 2026 ലെ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പോളിങ് സാമഗ്രികളുടെ വിതരണ - സ്വീകരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും പോളിങ് ബൂത്തുകളും ചെക്ക് പോസ്റ്റുകളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.വിനയ് ഗോയലിന്റെയും ജില്ലാ പോലീസ് മേധാവി ചൈത്ര തേരേസ ജോണിന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.


മലപ്പുറം ഗവ.കോളേജ്, പെരിന്തല്‍മണ്ണ ഗവ.മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂൾ, നിലമ്പൂര്‍ അമല്‍ കോളേജ്, ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ചുങ്കത്തറ മാര്‍ത്തോമ കോളേജ്, മഞ്ചേരി ജി.ബി.എസ്.എസ്, ചുള്ളക്കാട് ജി.യു.പി.എസ്, കൊണ്ടോട്ടി മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് എന്നീ പോളിങ് സാമഗ്രികളുടെ വിതരണ - സ്വീകരണ - വോട്ടെണ്ണല്‍ കേന്ദ്രങ്ങളും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ മേഖലയിലെ ചില പോളിങ് ബൂത്തുകളും വഴിക്കടവ് ഫോറസ്റ്റ്, എക്‌സൈസ്, ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലും സംഘം  സന്ദര്‍ശനം നടത്തി.

Post a Comment

Previous Post Next Post