കൂറ്റനാട് ആമക്കാവ് പൂരം ഇന്ന്
തൃശൂർ : ആനകളെ അണിനിരത്തിയുള്ള കൂട്ടിയെഴുന്നെള്ളിപ്പും നാട്ടുവേലകളും മേളങ്ങളുമായി പെരിങ്ങോട് ആമക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം ഇന്ന് ആഘോഷിക്കും.96 ദേശങ്ങൾക്ക് ഉത്സവപ്പൊലിമയേകിയാണ് ആഘോഷം നടക്കുന്നത്.രാവിലെ മുതൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി പാലക്കാട്ടിരി നാരായണ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു 12 ദിവസം മുൻപാണ് ഉത്സവത്തിന് കൊടിയേറ്റം നടന്നത്. വ്യാഴാഴ്ച വൈകിട്ട് പെരിങ്ങോട്ട് താഴത്തെ സെന്ററിൽ പനമണ്ണ ശശി,അത്താലൂർ ശിവദാസൻ എന്നിവർ തായമ്പക അവതരിപ്പിച്ചു. രാത്രി 8:30ന് വെടിക്കെട്ടും ഉണ്ടാകും.



