തൃത്താല നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലൂരിൽ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു.
2013-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ മന്ത്രി ഗണേഷ് കുമാറിനെതിരെ ആരോപണം ഉയർന്നപ്പോൾ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട പിണറായി വിജയൻ, ഇപ്പോൾ ഗണേഷ് കുമാറിനെതിരെ സഹധർമ്മിണി തെളിവുകളോടെ പരാതി ഉന്നയിച്ചിട്ടും ഒരക്ഷരം പോലും പറയാതെ ഇരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്ന് വി.ടി. ബൽറാം ആരോപിച്ചു.യു.ഡി.എഫ് ചെയർമാൻ ടി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ഇ.എ. സലാം, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എസ്.എം.കെ. തങ്ങൾ, ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച്. ഷൗക്കത്തലി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ബാബു നാസർ, പി.വി. മുഹമ്മദ് അലി, പി.എ. വാഹിദ്, പി. മാധവദാസ്, പി. ബാലകൃഷ്ണൻ, പി. ബാലൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുസ്തഫ തങ്ങൾ, ടി.കെ. ചേക്കുട്ടി, സി.ടി. സെയ്തലവി, ടി. അസീസ്, കപ്പൂർ, തൃത്താല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ റഷീദ് കൊഴിക്കര, കെ. വിനോദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ്, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുള്ളക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ഇന്ദിര ടീച്ചർ, സൗമ്യ ഹരീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. അംബിക ബദരീഷ്, ടി. ശശിരേഖ, നസീമ നാസർ, റംല വീരാൻകുട്ടി, ജയന്തി വിജയകുമാർ എന്നിവർ സംസാരിച്ചു.
ഇഫ്താർ സംഗമത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.



