സംസ്ഥാനത്ത് വേനൽ മഴ തുടരുമ്പോളും ചൂടിന് ശമനമില്ല. പകൽ സമയങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. അൾട്രാവയലറ്റ് വികിരണത്തോതും ഉയർന്ന നിലയിലാണ്. സംസ്ഥാനത്ത് മൂന്നിടത്താണ് അൾട്രാ വയലറ്റ് (യുവി) ഇൻഡക്സ് ഏറ്റവും ഉയർന്ന നിലയിലുള്ളത്. മൂന്നാർ (ഇടുക്കി), ചങ്ങനാശേരി (കോട്ടയം), കോന്നി (പത്തനംതിട്ട) എന്നിവിടങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സൂചിക എട്ട് ആണ് രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്ത് വേനൽമഴ തുടരും.