തൃത്താല കല്ലടത്തൂരിൽ ബൈക്ക് ചെയിൻ ലൂബ് ചെയ്യുന്നതിനിടയിൽ യുവാവിന്റെ വിരലുകൾ ഭാഗികമായി അറ്റുപോയി


 തൃത്താല കല്ലടത്തൂരിൽ ബൈക്ക് ചെയിൻ ലൂബ് ചെയ്യുന്നതിനിടയിൽ യുവാവിന്റെ വിരലുകൾ ഭാഗികമായി അറ്റുപോയി. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ബൈക്കിന്റെ ചെയിൻ വൃത്തിയാക്കി ലൂബ് ചെയ്യുന്നതിനിടെ യുവാവിൻ്റെ വിരലുകൾ ചെയിനും സ്പ്രോക്കറ്റ് എന്ന പൽച്ചക്രത്തിനും ഇടയിൽ കുടുങ്ങുകയായിരുന്നു. തള്ളവിരലും ചെറുവിരലും ഒഴികെ ബാക്കി മൂന്ന് വിരലുകളും നഖമുൾപ്പെടെ അപകടത്തിൽ നഷ്ടമായി. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Post a Comment

Previous Post Next Post