പൊന്നാനിയിൽ യു.ഡി.എഫ് വിജയക്കൊടി നാട്ടുമെന്ന പ്രഖ്യാപനത്തോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ


 പൊന്നാനിയിൽ യു.ഡി.എഫ് വിജയക്കൊടി നാട്ടുമെന്ന പ്രഖ്യാപനത്തോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ 

പൊന്നാനി: കേരളത്തെ പുതുക്കിപണിയാൻ തയ്യാറെടുക്കുന്ന യു.ഡി.എഫിനൊപ്പം ഇത്തവണ  പൊന്നാനിയും കൈ പിടിക്കുമെന്ന ആത്മവിശ്വാസമേകി യു.ഡി.എഫ് പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവേശമായി.പൊന്നാനി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരാണ് പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തത്. എം.പി അബ്ദുൽ സമദ് സമദാനി എം.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷത്തിന് ശേഷം കേരളത്തിലെ ജനങ്ങളെ മാറ്റത്തിൽ നിന്ന് കരകയറ്റുന്നതിൻ്റെ സൂര്യോദയമാണ് മെയ് 4 ന് ഉണ്ടാവുകയെന്നും ഈ മാറ്റത്തിൽ

 പൊന്നാനിയും വിജയക്കൊടി 

  നാട്ടുമെന്നും സമാദാനി പറഞ്ഞു.

പൊന്നാനിയുടെ രാഷ്ട്രീയ ഭൂപടം നിലവിൽ യു.ഡി.എഫിന് അനുകൂലമാണ്.കേരളത്തിൽ

ഭരണ വിരുദ്ധത പാരമ്യത്തിലായ കാലമാണിതെന്നും സമദാനി കൂട്ടിച്ചേർത്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.പി യൂസഫലി അധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ അഷ്റഫ് കോക്കൂർ, സി. ഹരിദാസ്, അഹമ്മദ് ബാഖഫി തങ്ങൾ, എം.വി ശ്രീധരൻ മാസ്റ്റർ, സി.എം യൂസഫ്, അഡ്വ സിദ്ദീഖ് പന്താവൂർ, വി.പി അലി, സക്കീർ ഒതളൂർ തുടങ്ങിയവർ സംസാരിച്ചു. കല്ലാട്ടേൽ ഷംസു സ്വാഗതവും ഷമീർ ഇടിയാട്ടയിൽ നന്ദിയും പറഞ്ഞു. പി.ടി കാദർ,ഫൈസൽ ബാഖവി തങ്ങൾ,ടി.കെ അഷ്റഫ്, മുസ്തഫ വടമുക്ക്,വി.വി ഹമീദ്, ഷാനവാസ് വട്ടത്തൂർ, ഷാജി കാളിയത്തേൽ, അഡ്വ.അബ്ദുൽ ജബ്ബാർ അനന്തകൃഷ്ണൻ മാസ്റ്റർ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി

Post a Comment

Previous Post Next Post