എൽഡിഎഫ് തൃത്താല മണ്ഡലം കൺവൻഷൻ നടന്നു.

കൂറ്റനാട്: തൃത്താല മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം ബി രാജേഷിൻ്റെ തെരഞ്ഞെടുപ്പ് വിജയമുറപ്പിച്ച് ആയിരങ്ങൾ പങ്കെടുത്ത എൽഡിഎഫ് മണ്ഡലം കൺവെൻഷൻ നടന്നു.  

കൂറ്റനാട് കണിച്ചിറക്കൽ മാളിന് സമീപമുള്ള ഗ്രൗണ്ടിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എം പി കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. ഇ ടി ഹൈദ്രോസ് അധ്യക്ഷനായി. എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷ്, കോൺഗ്രസ് നേതാവും മുൻ ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. പി എൻ മോഹനൻ സ്വാഗതവും എ കെ ദേവദാസ് നന്ദിയും പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി 3001 പേരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. 501 അംഗ എക്സിക്യൂട്ടീവിനെയും കൂറ്റനാട് നടന്ന എൽഡിഎഫ് മണ്ഡലം കൺവെൻഷൻ തെരഞ്ഞെടുത്തു. 


തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: ഇ ടി ഹൈദ്രോസ് (ചെയർമാൻ) എം ആർ മുരളി(കൺവീനർ), ടി പി കുഞ്ഞുണ്ണി, പി ആർ കുഞ്ഞുണ്ണി, കെ മുഹമ്മദ്, വി പി റജീന, വി ഹൈദ്രോസ്, ഡോ. സുഷമ, ഡോ. രാമകൃഷ്ണൻ, യു ഹൈദ്രോസ്( വൈസ് ചെയർമാൻമാർ) വി കെ ചന്ദ്രൻ, പി എൻ മോഹനൻ, എം കെ പ്രദീപ്, പി കെ ബഷീർ, കെ പി ശ്രീനിവാസൻ, എ കെ ദേവദാസ്, ടി പി മുഹമ്മദ്, അലി ഇക്‌ബാൽ മാസ്റ്റർ, എ കെ ഷാനിബ്, ശ്രീജി കടവത്ത്, സി കെ വിജയൻ (ജോയിന്റ് കൺവീനർമാർ) എന്നിവരടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി.

Post a Comment

Previous Post Next Post