ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി രാഷ്ട്രീയ പാര്‍ട്ടി - മത സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ജില്ലയില്‍ സമാധാനപരമായി നടത്തുന്നതിന് രാഷ്ട്രീയ മത സാമുദായിക സംഘടനകളുടെ സഹകരണം അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനാല്‍ പൊതു ഇടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍, തോരണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.സുനില്‍കുമാര്‍, ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, പാലക്കാട് ആര്‍.ഡി.ഒ അന്‍വര്‍ സാദത്ത്, തഹസില്‍ദാര്‍മാര്‍, വിവിധ രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു



