മന്ത്രി എം.ബി. രാജേഷിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ മാർച്ച് 14ന് പ്രകാശനം ചെയ്യും


 തൃത്താല: തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യ മന്ത്രി എം. ബി. രാജേഷിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾഎന്ന പുസ്തകം മാർച്ച് 14ന് വൈകുന്നേരം 4.30ന് തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സിനിമാ അഭിനേതാവും സാംസ്കാരിക പ്രവർത്തകനുമായ പ്രകാശ് രാജ് പ്രകാശനം ചെയ്യും. 


കള്ളം എന്ന കവിതയിലൂടെ ശ്രദ്ധേയയായ അന്തരിച്ച കുഞ്ഞുകവയത്രി ഷെറിയുടെ പിതാവ് ഫൈസൽ നയ്യർ പുസ്തകം ഏറ്റുവാങ്ങും.

വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലം മുതലുള്ള ഏകദേശം കാൽ നൂറ്റാണ്ടിനിടെ വിവിധ വിഷയങ്ങളിലായി എം.ബി. രാജേഷ് എഴുതിയ ലേഖനങ്ങളാണ് 752 പേജുകളിലായി ഈ ഗ്രന്ഥത്തിൽ സമാഹരിച്ചിരിക്കുന്നത്


. ലോകം, ഇന്ത്യ, കേരളം, സംസ്കാരം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളെ സംബന്ധിച്ച പല കാലങ്ങളിൽ എഴുതിയ ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ഹരിതം ബുക്സാണ് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.

ചടങ്ങിൽ കെ. രാധാകൃഷ്ണൻ എം.പി., വി.കെ. ശ്രീരാമൻ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ എന്നിവർ പങ്കെടുക്കും. സി.പി. ചിത്രഭാനു പുസ്തക പരിചയം നടത്തും. മന്ത്രി എം.ബി. രാജേഷ് പ്രതികരണം നടത്തും.



.

Post a Comment

Previous Post Next Post