ചാലിശ്ശേരി ഗത്‌സമെൻ പ്രയർ ഹാളിൽ വി.ബി.എസ്. 2026 ന് നാളെ തുടക്കമാകും..ഏപ്രിൽ 16, 17, 18 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കുന്ന പരിപാടി ഗത്‌സമെൻ പ്രയർ ഫെല്ലോഷിപ്പും എക്സൽ മിനിസ്ട്രീസ് തിരുവല്ലയും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെ നടക്കുന്ന വി.ബി.എസ്.-ൽ 4 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പാട്ടുകൾ, പപ്പറ്റ് ഷോ, വിവിധ ആക്ടിവിറ്റികൾ, ഡിജിറ്റൽ ക്ലാസുകൾ, ഗെയിമുകൾ, ഫിലിം ഷോകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 7012953731, 9036573565, 9884703768.



