ലോകമലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി


 തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികളോട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു.


നന്മയുടെയും മാനവികതയുടെയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാൻ വിഷു ആഘോഷങ്ങൾ പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.


ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നൽകുന്നത്. നാടിന്റെ ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിച്ചുകൊണ്ട്, സമൃദ്ധമായ ഒരു നവകേരളം കെട്ടിപ്പടുക്കാൻ നമുക്ക് കൈകോർക്കാമെന്ന് മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post