വട്ടംകുളം | നെല്ലിശ്ശേരി എ.യു.പി സ്കൂളിലെ മുൻ അധ്യാപകർ 47 വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നു. കാലത്തിൻ്റെ നീണ്ടൊഴുക്കിൽ പല ദിശകളിലേക്ക് പിരിഞ്ഞുപോയ അധ്യാപകരുടെ സംഗമം ഓർമ്മകളുടെ അപൂർവ്വ നിമിഷമായി മാറി.
വർഷങ്ങൾ മാറിയാലും മനുഷ്യരെ ബന്ധിപ്പിക്കുന്ന സ്‌നേഹവും സഹവർത്തിത്വവും ഒരിക്കലും മാറില്ലെന്ന് സംഗമം തെളിയിച്ചു
ജൈവ കർഷകനായ നിള ചന്ദ്രന്റെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ നിലവിലെ അധ്യാപകരും പങ്കെടുത്തു. അന്തരിച്ച സഹപ്രവർത്തകരെ അനുസ്മരിക്കുകയും പഴയ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.
വിവിധ വീടുകളിൽ നിന്നെത്തിയ വിഭവങ്ങളോടെയുള്ള സദ്യയോടെ സംഗമം സമാപിച്ചു. ഹജ്ജിന് പോകുന്ന സഹപ്രവർത്തകർക്ക് നൽകിയ യാത്രയയപ്പ് ആത്മീയ നിറവായി മാറി



