കോതമംഗലത്ത് ആന ചക്ക കഴിച്ചപ്പോൾ സ്ഫോടനം, കാട്ടുകൊമ്പനെ കൊന്നത് ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ച്; 65കാരൻ അറസ്റ്റിൽ


 കൊച്ചി: കോതമംഗലം കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു ഒളിപ്പിച്ച് കാട്ടു കൊമ്പനെ കൊന്ന സംഭവത്തിൽ ഒരാളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രൻ (65) ആണ് കേസിൽ പിടിയിലായത്. ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ച് വന്യ മൃഗങ്ങൾക്ക് ഭക്ഷണമായി വയ്ക്കുന്ന രീതിയാണ് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഈ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് കാട്ടു കൊമ്പന് ഗുരുതരമായി പരിക്കേറ്റ് മരിച്ചതെന്നാണ് വിവരം.

Post a Comment

Previous Post Next Post