ഗുരുവായൂർ കേശവൻ ഗജകേസരിയുടെ പാപ്പാനായി നിരവധി വർഷങ്ങൾ സേവനമനുഷ്ഠിച്ച മൂക്കുതല നാരായണൻ നായർ (93) അന്തരിച്ചു.
മൂക്കുതല കൊണ്ട കത്ത് രാവുണ്ണി നായരുടെ മകനായ നാരായണൻ നായർ, ഗുരുവായൂർ ദേവസ്വം മുൻ ആനപ്പാപ്പാൻ കൂടിയായിരുന്നു. മൂക്കുതല ഏർക്കര മനയ്ക്ക് സമീപം താമസിച്ചിരുന്ന അദ്ദേഹം, ഗുരുവായൂർ കേശവന്റെ പാപ്പാന്മാരിൽ ജീവിച്ചിരുന്ന പ്രമുഖരിൽ ഒരാളായിരുന്നു.
ഭാര്യ: നാരായണി അമ്മ (പരേത).
മക്കൾ: ശാന്ത, പ്രസന്ന, ഇന്ദിര, ഉണ്ണികൃഷ്ണൻ, സിന്ധു.
മരുമക്കൾ: ചന്ദ്രൻ, നാരായണൻ, രാമകൃഷ്ണൻ, ഉഷ, മനോജ്.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.



